സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിൽ മമ്മൂക്ക | filmibeat Malayalam

2018-01-16 1,687

കിണ്ണം കാച്ചിയ സ്‌റ്റൈലിലാണ് ഓരോ പൊതു വേദിയിലും മമ്മൂട്ടി എത്താറുള്ളത്. അറുപതുകളിലും നാല്‍പതുകളുടെ ചെറുപ്പം സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ ശത്രുക്കള്‍ പോലും അസൂയപ്പെടും എന്നാണ് പറയാറുള്ളത്.അറുപത് കഴിഞ്ഞിട്ടും മമ്മൂട്ടി ഇതുവരെ തന്റെ നരച്ച മുടികള്‍ ആരാധകരെ കാണിച്ചിരുന്നില്ല. അജിത്തും മോഹന്‍ലാലും, ജയറാമുമെല്ലാം സാള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈലില്‍ വന്നപ്പോള്‍ മമ്മൂട്ടി മാത്രം വേറിട്ടു നിന്നു. ഇപ്പോഴിതാ മമ്മൂട്ടിയും.റസൂല്‍ പൂക്കുട്ടി നായകനാകുന്ന ദ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി സാള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈലിലെത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നിനെ കുറിച്ചാണ് ദ സൗണ്ട് സ്റ്റോറി എന്ന ചിത്രം കഥ പറയുന്നത്. അന്ധനായ ഒരാളുടെ പൂരത്തിന്റെ അനുഭവമാണ് സിനിമ. റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രശാന്ത് പ്രഭാകരാണ് ദ സൗണ്ട് സ്റ്റോറി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്.
Mammooty at Resul pookutty film ''The sound Story'' musicl lauch